മുഹറം ഹദീസ് കൈമാറ്റ ചടങ്ങിന് കാന്തപുരം നേതൃത്വം നൽകി

0
2324
മുഹറം പ്രമാണിച്ചു മർകസിൽ നടന്ന ഹദീസ് കൈമാറ്റ ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
മുഹറം പ്രമാണിച്ചു മർകസിൽ നടന്ന ഹദീസ് കൈമാറ്റ ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു

കോഴിക്കോട്: മുഹറം പത്തിലെ നോമ്പുമായി ബന്ധപ്പെട്ടു ഇസ്‌ലാമിക ഹദീസ് വിജ്ഞാനീയങ്ങളിൽ പ്രബലമായി കാണുന്ന പ്രവാചക വചനം പണ്ഡിതന്മാർക്കും വിശ്വാസികൾക്കും കൈമാറുന്ന ‘അൽ മുസൽസല ബിൽ ആശൂറാ ‘ ചടങ്ങിന് മർകസിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. മുഹറം പത്തിനാണ് ഈ ഹദീസ് സനദ് സഹിതം കൈമാറുന്ന രീതിയുള്ളത്. ലോകത്തെ പ്രബലരായ ഇസ്‌ലാമിക ഹദീസ് പണ്ഡിതരിൽ നിന്നാണ് വിശ്വാസികൾക്കിത് കൈമാറാൻ കാന്തപുരത്തിന് പ്രാമാണിക അനുമതി ലഭിച്ചിട്ടുള്ളത്. ഹദീസ് പഠനം ആഴത്തിൽ പഠിക്കുകയും സൂക്ഷ്മജീവിതം നയിച്ച മുൻകാല ജ്ഞാനികളുടെ മാതൃകയെ ഇക്കാര്യത്തിൽ വിശ്വാസികൾ ഉൾക്കൊള്ളുകയും വേണമെന്ന് കാന്തപുരം പറഞ്ഞു.  mഅഗത്തി അബൂബക്കർ സഖാഫി, മജീദ് സഖാഫി മുടിക്കോട്, ബഷീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.