മെംസ് കാരന്തൂരിന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡ്

0
1506
ബ്രിട്ടീഷ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡ് മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ടി ശഫീഖ് സഖാഫി എന്നിവര്‍ ഏറ്റുവാങ്ങുന്നു
ബ്രിട്ടീഷ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡ് മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ടി ശഫീഖ് സഖാഫി എന്നിവര്‍ ഏറ്റുവാങ്ങുന്നു

കാരന്തൂര്‍: ബ്രിട്ടീഷ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡ് മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ലഭിച്ചു. 1 മുതല്‍ 12 വരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ നടപ്പില്‍ വരുത്തിയ വ്യത്യസ്തങ്ങളായ പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ്.
വ്യത്യസ്ത രാജ്യങ്ങളിലെ കുട്ടികളുമായുള്ള ആശയവിനിമയം, അവരുടെ മതം, സംസ്‌കാരം, പരമ്പരാഗത രീതികള്‍, ഭക്ഷ്യവിഭവങ്ങള്‍, ദേശീയ ഗാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. മറ്റു രാജ്യങ്ങളിലെ കുട്ടികളുമായുള്ള നിരന്തര ആശയ വിനിമയത്തിലൂടെ കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും ക്രിയാത്മകവും നേതൃപരവുമായ കഴിവുകള്‍ അവരില്‍ വളര്‍ത്തിയെടുക്കാനും ഇതിന്റെ ഭാഗമായി സാധിച്ചിട്ടുണ്ട്. 
ബംഗളുരു താജ് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ടി ശഫീഖ് സഖാഫി, അക്കാദമിക് കോര്‍ഡിനേറ്റര്‍ സുമ കുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡ് നേടിയ മെംസ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, ഡയറക്ടര്‍ എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എം.ജി.എസ് കോര്‍ഡിനേറ്റര്‍ അമീര്‍ ഹസന്‍ ഓസ്‌ത്രേലിയ എന്നിവര്‍ അനുമോദിച്ചു.