മെഡിക്കല്‍ രംഗത്ത് മര്‍കസ് യുനാനി കോളജുമായി സഹകരിക്കാന്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി

0
842
SHARE THE NEWS

ക്വാലലംപൂര്‍: കേരളത്തിലെ പ്രഥമ യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജുമായി അക്കാദമിക സഹകരണത്തിന് മലേഷ്യയിലെ പ്രശസ്ത മെഡിക്കല്‍ സര്‍വകലാശാല സൈബര്‍ജയാ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സുമായി ധാരണയായി. യൂണിവേഴ്സിറ്റി അക്കാദമിക് സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ മര്‍കസ് ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സൈബര്‍ജയ മെഡിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫസര്‍ ദാത്തോ ഡോ മുഹമ്മദ് ബിനു അബ്ദു റസാഖ്, യൂണിവേഴ്സിറ്റി ഡപ്യൂട്ടി പ്രസിഡന്റ് ഡോ അബ്ദുല്ലത്തീഫ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഫാര്‍ഈസ്റ്റില്‍ നടത്തുന്ന അക്കാദമിക പര്യടനത്തിന്റെ ഭാഗമായി സൈബര്‍ ജയാ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് സഹകരണത്തിന് ധാരണയായത്.
മെഡിക്കല്‍ രംഗത്ത് സഹകരണം ഉറപ്പുവരുത്തുക, സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച്, ജോയിന്റ് കമ്മ്യൂണിറ്റി പ്രോഗ്രാംസ് എന്നിവ ഇന്ത്യയിലും മറ്റു രാഷ്ട്രങ്ങളിലുമായി നടത്താനും ജോയിന്റ് അക്കാദമിക് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു മലേഷ്യയില്‍ യുനാനി മേഖലയില്‍ ഉന്നതപഠന കേന്ദ്രം സ്ഥാപിക്കാനുള്ള ആഗ്രഹം വി.സി പ്രഫസര്‍ ദാത്തോ ഡോ മുഹമ്മദ് ബിനു അബ്ദു റസാഖ് പങ്കുവെച്ചു.


SHARE THE NEWS