കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഹ്ഫിലെ നശീദ സാംസ്കാരിക സായാഹ്നം ഇന്ന് വൈകുന്നേരം 5 മണി മുതല്‍ മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കും. മാപ്പിള കലാ രംഗത്തെ പ്രമുഖരെ ആദരിക്കലും മാപ്പിള കലാകാരന്മാരുടെ ഇശല്‍ മേളയും പരിപാടിയില്‍ നടക്കും. മാപ്പിള കലാ സാഹിത്യ രംഗത്തെ പ്രശസ്തരായ മൂസ എരഞ്ഞോളി, ബാപ്പു വെള്ളിപ്പറമ്പ്, പക്കര്‍ പന്നൂര്, ഒ.എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്, ചെലവുര്‍ കെ.സി അബൂബക്കര്‍, കോയ കാപ്പാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും. പ്രകാശ് മണ്ണൂര്‍, സിയാഉല്‍ ഹഖ്, എം.എ ഗഫൂര്‍, റഷീദ് പുന്നശ്ശേരി, നിയാസ് ചോല, നസീബ് നിലമ്പൂര്‍, ബക്കര്‍ കല്ലോട്, മുബഷിര്‍ കൊണ്ടോട്ടി, നൗഫല്‍ പാലാഴി, അന്‍വര്‍ അമന്, മുബഷിര്‍ പെരിന്താറ്റിരി എന്നിവര്‍ വിവിധ കലാ സാഹിത്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.