മൊറോക്കൻ അന്താരാഷ്‌ട്ര സൂഫി സമ്മേളനത്തിൽ ഡോ. ഹകീം അസ്ഹരി ഇന്ത്യൻ പ്രതിനിധി

0
1114

മൊറോക്കോ: മൊറോക്കയിലെ മഡ്ഗാഗിൽ നടക്കുന്ന അന്താരാഷ്‌ട്ര സൂഫി സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കും. ‘സൂഫീ സംസ്‌കാരത്തിന്റെ ആഗോള ഭാവം: പരസപര സഹവർത്തിത്വവും സ്നേഹവും’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് ഖാദിരിയ്യ ത്വരീഖത്തിന്റെ വിപുലീകരണത്തന് പ്രവർത്തിക്കുന്ന മുൽതഖ ഫൗണ്ടേഷനും, യൂറോ മെഡിറ്റേറിയൻ സെന്റർ ഫോർ സ്റ്റഡി ഇൻ ഇസ്‌ലാം എന്ന അക്കാദമിക സംഘടനയും സംയുക്തമായാണ്. റബീഉൽ അവ്വൽ ആഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോകത്തെ 90 അക്കാദമിക പണ്ഡിതരും മുസ്‌ലിം ബുദ്ധിജീവികളുമാണ്‌ സംബന്ധിക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന് സൂഫികൾ നൽകിയ സംഭവനകളെക്കുറിച്ചു ഡോ. അസ്ഹരി പ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.