മർകസിനെകുറിച്ചുള്ള പഠനത്തിന് അഹ്മദുല്ല സഖാഫിക്ക് ഡോക്ടറേറ്റ്

0
732
'അറബി ഭാഷാ വികാസത്തില്‍ ഇന്ത്യയില്‍ മര്‍കസ് നടത്തിയ ഇടപെടലുകള്‍' എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച അഹ്മദുല്ല സഖാഫി.

ചെന്നൈ: ‘അറബി ഭാഷാ വികാസത്തിൽ ഇന്ത്യയിൽ മർകസ് നടത്തിയ ഇടപെടലുകൾ’ എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഹ്മദുല്ല സഖാഫിക്ക് ഡോക്ടറേറ്റ് ലഭിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ അറബി ഡിപ്പാർട്മെന്റിൽ ഡോ. സാകിർ ഹുസൈന് കീഴിൽ അഞ്ചു വർഷം കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്. 2004-ലാണ് ഇദ്ദേഹം മർകസിൽ നിന്ന് സഖാഫി ബിരുദം നേടിയത്. മർകസിലെ പഠനമാണ് അറബി ഭാഷയിൽ ആഴത്തിലുള്ള വ്യുല്പത്തി നേടാൻ തനിക്ക് സഹായകമായതും ഗവേഷണത്തിന് പ്രോത്സാഹനം നല്കിയതുമെന്ന് അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ സയ്യിദ് അബ്ദുശ്ശകൂർ -മഹ്മൂദ ബീവി ദമ്പതികളുടെ മകനാണ്. ഡോക്ടറേറ്റ് നേടിയ അഹ്മദുല്ല സഖാഫിയെ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു.