മർകസിന് കീഴിൽ സി.എ അക്കാദമി ആരംഭിച്ചു

0
2217
മർകസിന് കീഴിൽ ആരംഭിച്ച CA അക്കാദമി കാമ്പസിന്റെ ഉദ്‌ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കുന്നു
SHARE THE NEWS

പൂനൂർ: മർകസുസ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴിൽ ഉന്നതനിലവാരത്തിലുള്ള സി.എ അക്കാദമിക്ക് പൂനൂർ മർകസ് ഗാർഡൻ കാമ്പസിൽ തുടക്കമായി. ഇതിനായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. സി എ, സി എം എ കോഴ്സുകളിലാണ് ഇവിടെ പഠനം. വിദഗ്ദരായ അധ്യാപകരുടെ ശിക്ഷണത്തിൽ ഇസ്‌ലാമിക അന്തരീക്ഷത്തോടെ ഒരുക്കിയ ക്യാമ്പസിൽ പ്ലസ് ടു പൂർത്തിയാക്കിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. ആൺകുട്ടികളുടെ ഹോസ്റ്റൽ പൂനൂരിലും , പെൺകുട്ടികൾക്കുള്ളത് നോളജ് സിറ്റിയിലെ ക്വീൻസ് ലാൻഡിലും പ്രവർത്തിക്കുന്നു. ഈ വർഷം 50 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കും കോഴ്‌സിലേക്ക് പ്രവേശനംനൽകി അക്കാദമിക ക്ളാസുകൾ ആരംഭിച്ചു. ആറു മാസം ദൈർഘ്യമുള്ള ഫൗണ്ടേഷൻ, ഒരു വർഷത്തെ ഇൻറർ മീഡിയറ്റ്, മൂന്നു വർഷത്തെ ട്രെയിനിങ്ങും ഫൈനലും അടങ്ങി നാലര വർഷം നീണ്ടുനിൽക്കുന്ന സി എ കോഴ്‌സ്- ആറു മാസം ദൈർഘ്യമുള്ള ഫൗണ്ടേഷൻ, ഒരുവർഷത്തെ ഇൻറർമീഡിയറ്റ്, ആറുമാസത്തെ ട്രെയിനിങ്ങും ഫൈനലും അടങ്ങി രണ്ട് വർഷം നീണ്ടുനിൽക്കുന്ന സിഎംഎ എന്നിവയാണ് മർകസ് ഗാർഡൻ സി എ അക്കാദമിക്ക് കീഴിലുള്ള കോഴ്സുകൾ. മർകസ് മുന്നോട്ടുവെക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ വിദ്യാഭ്യാസത്തിന്റെ വൈവിധ്യത്തിന്റെ പുതിയ പ്രകാശനമാണ് സി. എ അക്കാദമി എന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. സാമ്പത്തിക മേഖല സുതാര്യമാക്കുന്നതിൽ പങ്കുവഹിക്കുന്ന ചാർട്ടേഡ് അക്കൗണ്ടെന്റുമാർക്കിടയിലേക്ക് ഉന്നതനിലവാരവും ആത്മാർത്ഥയും ഉള്ളവരെ വളർത്തികൊണ്ടുവരിക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ ഡോ. അപി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിൽ സയ്യിദ് അലവി മഷ്ഹൂർ, സയ്യിദ് അബ്ദുൽ ലത്തീഫ് അവേലം, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ, ബീരാൻകുട്ടി ഫൈസി, അബ്ദുൽ നാസർ സഖാഫി, അബൂസ്വാലിഹ്‌ സഖാഫി, ആസഫ് നൂറാനി, നൗഫൽ നൂറാനി സംബന്ധിച്ചു . ജലാൽ നൂറാനി സ്വാഗതവും റിൻഷാദ് നൂറാനി നന്ദിയും പറഞ്ഞു.


SHARE THE NEWS