മർകസിന് നൂറു ചാക്ക് അരി നൽകി വെങ്ങാട് മമ്പഉസ്സുന്ന ദർസ്

0
2668
മർകസിലേക്ക് നൂറു ചാക്ക് അരിയെത്തിച്ച വെങ്ങാട് മമ്പഉസ്സുന്ന ദർസ് പ്രതിനിധികളിൽ നിന്ന് വിഭവം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിക്കുന്നു
മർകസിലേക്ക് നൂറു ചാക്ക് അരിയെത്തിച്ച വെങ്ങാട് മമ്പഉസ്സുന്ന ദർസ് പ്രതിനിധികളിൽ നിന്ന് വിഭവം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിക്കുന്നു
SHARE THE NEWS

കോഴിക്കോട്:  മർകസിൽ പഠനം പൂർത്തിയാക്കി നിലവിൽ കൊളത്തൂർ ഇർശാദിയ്യക്ക് കീഴിലെ വെങ്ങാട് മമ്പഉസ്സുന്ന ദർസ് നടത്തുന്ന സൈതലവി സഖാഫി കുരുവമ്പലവും  ശിഷ്യന്മാരും കൂടി ശേഖരിച്ച നൂറു ചാക്ക്  അരി മർകസിലേക്ക് എത്തിച്ചു. റമളാൻ ആദ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മർകസ് വിദ്യാർത്ഥികളുടെ ഭക്ഷണത്തിലേക്ക് അരിയെത്തിക്കുന്നത്. നിലവിൽ നൂറ്റി ഇരുപത് വിദ്യാർഥികളുള്ള ദർസിലെ ഉസ്താദുമാരും മുതഅല്ലിമുകളും ഒന്നിച്ചു പ്രയത്നിച്ചപ്പോൾ നൂറു ചാക്ക് അരി നൽകാനായി.
മർകസിൽ അരിയുമായി എത്തിയ  സംഘത്തെയും വാഹനത്തെയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിച്ചു.  സംരംഭത്തിനു നേതൃത്വം നല്കിയവര്ക്കും  സഹകരിച്ചവർക്കും  വേണ്ടി അദ്ദേഹം പ്രാർത്ഥന  നടത്തി. ദർസിലെ സഹമുദരിസുമാരായ  മുജീബ് റഹ്‌മാൻ കാമിൽ സഖാഫി, സഈദ് സഖാഫി, സുഹൈൽ സഖാഫി, സൈനുദ്ധീൻ സഅദി , ദർസ് നടത്തിപ്പുകാരായ ഹംസ ഹാജി, പാറാത്തൊടി അബു, ബഷീർ മാസ്റ്റർ, കുഞ്ഞു പള്ളിപ്പടി , വിദ്യാർഥികൾ എന്നിവർ അരി കൈമാറാൻ മർകസിൽ എത്തിയിരുന്നു

SHARE THE NEWS