മർകസിൻ്റെ തണലിൽ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്

0
568
തിരുവമ്പാടിയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് മർകസ് നിർമിച്ചു നൽകിയ പുതിയ വീട്
തിരുവമ്പാടിയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് മർകസ് നിർമിച്ചു നൽകിയ പുതിയ വീട്

കോഴിക്കോട്: മഹാപ്രളയത്തിന് ശേഷം നാടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രയാസം അനുഭവിച്ചവർ തിരിച്ച് വരവിൻ്റെ പാതയിലാണ്. കേരളത്തെ പുനർനിർമിക്കുന്ന ഈ ഉദ്യമത്തിൽ മർകസ് വഹിക്കുന്ന പങ്കു നിസ്തുലമാണ്. മർകസിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വൽ അതിന്റെ ഭാഗമായി തിരുവമ്പാടിയിൽ നിർമിച്ച വീട് ഇന്ന് ഉദ്‌ഘാടനം നടക്കുന്നു.

500 സ്ക്വയർ ഫീറ്റിൽ പൂർണമായും പണി തീർത്ത വീട് വിധവയായ വരിക്കോടൻ മൈമൂനയുടെ കുടുംബത്തിൻ്റെ സുന്ദര സ്വപ്നങ്ങൾ പൂവണിയിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിന് സന്തോഷകരമായി അന്തിയുറങ്ങാൻ മർകസ് നൽകിയ ഈ സഹായം ആ വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ സന്തോഷം നൽകുന്നു. ഈ വീടിൻ്റെ നിർമാണത്തിന് പുറമെ തേറുപറമ്പിലെ തന്നെ മറ്റൊരു വീടിൻ്റെ മേൽക്കൂര നിർമാണത്തിനുള്ള സഹായവും മർകസ് നൽകിയിട്ടുണ്ട്.

തിരുവമ്പാടി തേറുപറമ്പിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ വീടിൻ്റെ താക്കോൽ ദാനം നിർവഹിക്കും. മർകസ് അസിസ്റ്റൻ്റ് ഡയറക്ടർ സി പി ഉബൈദ് സഖാഫി അദ്ധ്യക്ഷത വഹിക്കും. ആർ.സി.എഫ്.ഐ മാനേജർ റഷീദ് പുന്നശ്ശേരി സന്ദേശ പ്രഭാഷണം നടത്തും.