മർകസിൽ ഖത്‍മുൽ ബുഖാരിയും സഖാഫി സംഗമവും മെയ് മൂന്നിന്

0
957
കോഴിക്കോട്:  ഈ വർഷത്തെ ഖത്‍മുൽ ബുഖാരിയും സഖാഫി സംഗമവും  മെയ് 3 വ്യാഴാഴ്ച വിപുലമായി  മർകസ് കാമ്പസിൽ നടത്താൻ തീരുമാനിച്ചു. ശരീഅത്ത് കോളേജിന്റെ 2017-18 അക്കാദമിക വർഷം അവസാനിക്കുന്നതിനോടനുബന്ധിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസിന്റെ വാർഷിക  സമാപനമായാണ് ഖത്‍മുൽ ബുഖാരി സംഘടിപ്പിക്കുന്നത്.
രാവിലെ പത്തു മണി മുതൽ സഖാഫി സംഗമവും ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഖത്‍മുൽ ബുഖാരിയും നടക്കും. ഇതിനോടനുബന്ധിച്ചു രാത്രി ആത്മീയ സദസ്സും സംഘടിപ്പിക്കും. ലോക പ്രശസ്ത വ്യക്തിത്വങ്ങളും സമസ്‌ത മുശാവറ അംഗങ്ങളും പ്രമുഖ സാദാത്തുക്കളും ചടങ്ങുകളിൽ സംബന്ധിക്കും. 
 മർകസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സ്വാഗത സംഘം  രൂപീകരിച്ചു . കെകെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ ചെയർമാനും വിപിഎം ഫൈസി വില്യാപ്പള്ളി ജനറൽ കൺവീനറുമായ സ്വാഗത സംഘത്തിന്റെ  മറ്റു ഭാരവാഹികൾ : ഹുസൈൻ സഖാഫി ചുളളിക്കോട്‌, അസീസ് സഖാഫി വെള്ളയൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ( വൈസ്. ചെയർമാൻ), സി.പി ഉബൈദുല്ല സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഹസ്സൻ സഖാഫി തറയിട്ടാൽ( കൺവീനേഴ്‌സ്), സി. മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുൽ ഹകീം അസ്‌ഹരി , പറവൂർ മുഹമ്മദ് സഖാഫി, ഉനൈസ് മുഹമ്മദ് (പ്രോഗ്രാം കമ്മറ്റി), അക്ബർ ബാദുഷ സഖാഫി (ചീഫ് കോഡിനേറ്റർ), അബ്ദുൽ മജീദ് സഖാഫി( കോഡിനേറ്റർ), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, നേടിയനാട് അബ്ദുറഹ്മാൻ സഖാഫി, മൂസ സഖാഫി പാതിരമണ്ണ( സ്വീകരണം), എം.സി കോയ മുസ്‌ലിയാർ, വെണ്ണക്കോട് മുഹമ്മദ് സഖാഫി, കിഴക്കോത്ത് അബൂബക്കർ ഹാജി (ഫുഡ് ആൻഡ് അക്കമഡേഷൻ), ശമീം കൽപേനി, ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട്( മീഡിയ), മുസമ്മിൽ തങ്ങൾ, പി ടി മുഹമ്മദ് (സ്റ്റേജ് ആൻഡ്‌ സൗണ്ട്), സീഫോർത്ത് ഹംസ സഖാഫി, റശീദ്‌ സഖാഫി(രജിസ്‌ട്രേഷൻ) .
 യോഗത്തിൽ വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരിപ്പിച്ചു സംസാരിച്ചു. ലത്തീഫ് സഖാഫി പെരുമുഖം സ്വാഗതം പറഞ്ഞു.