മർകസിൽ പ്രവാസി സഖാഫി സമ്മിറ്റ് ഓഗസ്റ്റ് ഏഴിന്

0
1346

കാരന്തുർ : മർകസ് ഇസ്ലാമിക കോളേജുകളിലെ പൂർവ വിദ്യാർത്ഥികളായ സഖാഫി സ്കോളർഴ്‌സിന്റെ ക്ഷേമൈശ്വര്യ കാര്യങ്ങളും ദഅവയുടെ നൂതന മാർഗ്ഗങ്ങളും ചർച്ച ചെയ്യാനായി സംഘടിപ്പിക്കുന്ന പ്രവാസി സഖാഫി സമ്മിറ്റ് ഓഗസ്റ്റ് ഏഴിനു ചൊവ്വാഴ്‌ച മർകസിൽ നടക്കും. രണ്ടു മണിക്ക് തുടങ്ങുന്ന സമ്മിറ്റിനു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ , സി . മുഹമ്മദ് ഫൈസി , ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അസ്ഹരി തുടങ്ങിയവർ നേതൃത്വം നൽകും .ചടങ്ങിൽ പ്രവാസി സഖാഫികളുടെ ഐഡന്റിറ്റി കാർഡ് വിതരണവും നടക്കും . നാട്ടിലെത്തിയ മുഴുവൻ പ്രവാസി സഖാഫികളും 9846311199, 9745913657 എന്നീ നമ്പറുകളിൽ വിളിച്ചോ saquafishura.com/pravasi-registration എന്ന ലിങ്കിലോ രജിസ്റ്റർ ചെയ്യേണ്ടതാണെന്നു മർകസ് മാനേജ്‌മെന്റ് അറിയിച്ചു.