മർകസിൽ ബദർ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു

0
751
മര്‍കസില്‍ സംഘടിപ്പിച്ച ബദര്‍ അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു

കുന്നമംഗലം: മര്‍കസില്‍ സംഘടിപ്പിച്ച ബദര്‍ അനുസ്മരണ സമ്മേളനം വിശ്വാസികളുടെ വലിയ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ അനേകം വിശ്വാസികള്‍ സംബന്ധിച്ച സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ റമസാനില്‍ സൃഷ്ടാവിന്റെ കല്‍പനയെ യഥാവിധി മാനിക്കുകയും ത്യാഗനിര്‍ഭരമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തവരായിരുന്നു ബദറില്‍ പങ്കെടുത്ത പ്രവാചകാനുയായികളെന്ന് അദ്ദേഹം പറഞ്ഞു. ബദര്‍ യുദ്ധം ഒരിക്കലും അക്രമമായിരുന്നില്ല. സമാധാനപരമായ മതപ്രബോധനം നടത്തിയിരുന്ന മുഹമ്മദ് നബിയെയും അനുചരരേയും ആക്രമിക്കാന്‍ ശത്രുക്കള്‍ വന്നപ്പോള്‍ ഉള്ള അല്ലാഹുവിന്റെ തീരുമാനം അനുസരിച്ചുള്ള പ്രതിരോധം ആയിരുന്നു. ഉറച്ച വിശ്വാസവും കറകളഞ്ഞ മനസ്സും ആണ് വിശ്വാസികള്‍ക്ക് വിജയിക്കാന്‍ നിമിത്തമായത്: അദ്ദേഹം പറഞ്ഞു. അന്തരിച്ച മര്‍കസ് ശിലാസ്ഥാപകന്‍ മുഹമ്മദ് മാലികി മക്കയെ അനുസ്മരിച്ച് ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തി. ബദര്‍ മൗലിദ് പാരായണത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. മുസ്തഫ സഖാഫി തെന്നല ബദര്‍ ഖിസ്സ പ്രഭാഷണം നടത്തി. അബൂബക്കര്‍ സഖാഫി തെന്നല, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂര്‍, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി പ്രസംഗിച്ചു.