മീലാദ് കോൺഫറൻസ് നവംബർ 25ന് മർകസിൽ

0
1935
നവംബര്‍ 25 ന് നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു
നവംബര്‍ 25 ന് നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു
കോഴിക്കോട്: നവംബർ 25-ന് മർകസിൽ മീലാദ് കോൺഫറൻസ് വിപുലമായി സംഘടിപ്പിക്കാൻ മർകസ് കമ്മറ്റി തീരുമാനിച്ചു. ഇതിനായുള്ള സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ഈ മാസം 21-നു മർകസിൽ നടക്കും .മർകസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന കമ്മറ്റി യോഗം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മർകസ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അവതരിപ്പിച്ചു. 
 
2004 മുതൽ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതന്മാരുടെയും പ്രവാചക പ്രകീർത്തന സംഘങ്ങളുടെയും പ്രാതിനിധ്യത്തോടെ മർകസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങൾ പ്രവാചക സ്നേഹത്തിന്റെ വിവിധ ആവിഷ്കാരങ്ങൾ കേരളത്തിൽ സജീവമാക്കിയ പരിപാടിയാണ്. മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ മീലാദ്  വാർഷിക പ്രഭാഷണം സമ്മേളനത്തിലെ ശ്രദ്ധേയമായ ചടങ്ങാണ് . ഈ വർഷവും പ്രഗത്ഭരായ വ്യക്തിത്വങ്ങൾ സമ്മേനത്തിൽ സംബന്ധിക്കും. മർകസിൽ നടന്ന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മീലാദ് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടത്തി.
 
  സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, എം.എൻ സിദ്ധീഖ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, എസ്.എസ്.എ ഖാദർ ഹാജി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, പ്രഫ എ.കെ അബ്ദുൽ ഹമീദ്, പിപി അബൂബക്കർ ഹാജി, എൻ അലി അബ്ദുല്ല, വി എം കോയ മാസ്റ്റർ, മജീദ് കക്കാട്, പി സി ഇബ്രാഹീം മാസ്റ്റർ, എം.എം ഹനീഫ് മൗലവി, സി.പി ഉബൈദുല്ല സഖാഫി, എൻജിനീയർ മുഹമ്മദ് കോയ സഖാഫി എന്നിവർ കമ്മറ്റി യോഗത്തിൽ സംബന്ധിച്ചു.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here