മർകസിൽ വൈസനിയം ‘ഹയ്യാബിനാ’ പ്രൗഢമായി

0
1148
മഅ്ദിൻ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി മർക്കസിൽ സംഘടിപ്പിച്ച 'ഹയ്യാ ബിനാ' പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
മഅ്ദിൻ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി മർക്കസിൽ സംഘടിപ്പിച്ച 'ഹയ്യാ ബിനാ' പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി കാരന്തൂർ മർകസിൽ സംഘടിപ്പിച്ച ‘ഹയ്യാ ബിനാ’ പ്രൗഢമായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സാമൂഹ്യ ക്ഷേമവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് സുന്നി പ്രസ്ഥാനത്തിനു കീഴിൽ വിവിധ സ്ഥാപനങ്ങൾ വഴി രാജ്യത്ത് നടപ്പിലാക്കുന്നതെന്നും സമൂഹത്തിന്റെ ഉന്നമനത്തിനും വൈജ്ഞാനിക പുരോഗതിക്കുമായി മഅ്ദിൻ അക്കാദമി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തവും മാതൃകാ പരവുമായ നിരവധി പദ്ധതികളാണ് മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കിയത്. വൈസനിയം സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മർകസ് ജന. മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. മർക്കസാണ് എല്ലാ പ്രവർത്തനങ്ങളിലും മഅ്ദിൻ അക്കാദമിക്ക് വഴികാട്ടിയെന്നും സുൽത്താനുൽ ഉലമ നൽകുന്ന പിന്തുണയും ആശിർവാദവുമാണ് എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, മുഖ്താർ ഹസ്‌റത്ത്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കൽത്തറ അബ്ദുൽ ഖാദിർ മദനി, പി സി അബ്ദുല്ല മുസ്‌ലിയാർ കാവനൂർ, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, റഷീദ് നരിക്കോട്, പി ഇബ്‌റാഹീം ബാഖവി മേൽമുറി, ദുൽഫുഖാറലി സഖാഫി മേൽമുറി, സൈനുദ്ധീൻ നിസാമി കുന്ദമദഗലം, ഇ വി അബ്ദുർറഹ്മാൻ, ഉനൈസ് മുഹമ്മദ്, അഡ്വ. ശരീഫ് പ്രസംഗിച്ചു. സി പി ഉബൈദുള്ള സഖാഫി സ്വാഗതവും ബാദുഷാ സഖാഫി നന്ദിയും പറഞ്ഞു.