മർകസിൽ സംസ്ഥാന തല ഹജ്ജ് കാമ്പ് സംഘടിപ്പിച്ചു.

0
1392
മർകസിൽ സംഘടിപ്പിച്ച സംസ്ഥാന തല ഹജ്ജ് കാമ്പ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ സംഘടിപ്പിച്ച സംസ്ഥാന തല ഹജ്ജ് കാമ്പ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്:  ഈ വർഷം പുണ്യഭൂമിയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന വിശ്വാസികൾക്ക് മർകസിൽ സംസ്ഥാന തല ഹജ്ജ് കാമ്പ് സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം തീർത്ഥാടകർ പങ്കെടുത്തു.അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മാനവികതയുടെ വിളംബരമാണ് ഹജ്ജ്  എന്നും സ്രഷ്ടാവിനുള്ള സമ്പൂർണ്ണ വണക്കം വിശ്വാസികൾ പ്രകടിപ്പിക്കുന്ന മുഹൂർത്തമാണ് തീർത്ഥാടന കർമങ്ങളിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഹജ്ജിന്റെ ആത്മീയ സൗന്ദര്യം’ എന്ന വിഷയത്തിൽ സി മുഹമ്മദ് ഫൈസിയും ‘തീർത്ഥാടന കർമ്മങ്ങളുടെ സമഗ്രത’   എന്ന വിഷയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും ക്ലാസ്സെടുത്തു. വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, എ.സി കോയ മുസ്‌ലിയാർ, ശുക്കൂർ സഖാഫി വെണ്ണക്കോട് പ്രസംഗിച്ചു.