മർകസ്‌ നോളജ്‌ സിറ്റിയിൽ ദേശീയ ഡോക്ടേർസ്‌ ദിനം ആഘോഷിച്ചു

0
878

കൈതപ്പൊയിൽ: ദേശീയ ഡോക്ടേഴ്‌സ് ദിനമായ ജൂലൈ ഒന്ന് വിവിധ പരിപാടികളോടെ മർകസ് നോളജ് സിറ്റിയിൽ യുനാനി മെഡിക്കൽ കോളേജിൽ ആചരിച്ചു.  യൂനാനി മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ ഡോക്‌ടർമാരുടെ സേവന  സാധ്യതകളെക്കുറിച്ച്‌ ചർച്ചകൾ നടന്നു.  താമരശ്ശേരി ഡി വൈ എസ്‌ പി അബ്ദുൽഖാദിർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്‌ ജില്ലാ ഡി പി എം ഡോ. സുഖേഷ്‌ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ്‌ ഡയരക്ടർ ഡോ. ഒ കെ എം അബ്ദുറഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പ്രൊഫസർമാരായ പ്രൊഫ ഹാറൂൻ മൻസൂരി, പ്രൊഫ അസ്മതുല്ല എന്നിവരെ ആദരിച്ചു. യൂനിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക്‌ നേടിയ വിദ്യാർത്ഥികൾക്ക്‌ ഉപഹാരം നൽകി. ഡോ യു കെ ശരീഫ്‌, പ്രൊഫ ഇംദാദുല്ല സിദ്ദീഖി, ഡോ അനീസ്‌ റഹ്‌മാൻ, ഡോ. സാലിഹ, ഡോ. ബഷീറ,  മുർശിദ്‌ എന്നിവർ സംസാരിച്ചു.