മർകസ് അക്കാദമിയ്യ മദീനയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
2261

കോഴിക്കോട്: മർകസിന്റെ കീഴിൽ പെൺകുട്ടികളുടെ സമഗ്രമായ വൈജ്ഞാനിക മുന്നേറ്റത്തിനായി വയനാട് പ്രവർത്തിക്കുന്ന അക്കാദമിയ്യ മദീനയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ പെൺകുട്ടികൾക്ക് ശരീഅത്ത് പഠനത്തോടൊപ്പം പ്ളസ് വണ് -ഡിഗ്രി കോഴ്സുകൾ അടങ്ങുന്ന പഞ്ചവൽസര കോഴ്‌സ്, പ്ളസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് ശരീഅത്ത് പഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി അടങ്ങുന്ന ത്രിവൽസര കോഴ്‌സ് എന്നിവയിലേക്കാണ് അഡ്മിഷൻ ക്ഷണിച്ചത്. ഇന്റർവ്യൂ ഏപ്രിൽ 29 തിങ്കൾ രാവിലെ പത്തിന് വയനാട് സുൽത്താൻ ബത്തേരി മർകസ് വയനാട് കാംപസിൽ വെച്ചു നടക്കും, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://academiamadeena.in എന്ന വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് ഏപ്രിൽ 25 ന് മുൻപായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി +917593950805 ൽ ബന്ധപ്പെടുക