മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പാരന്റ്‌സ് ഗാതറിംഗ് സംഘടിപ്പിച്ചു

0
710
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഫാമിലി മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച 'പാരന്റ്‌സ് ഗാതറിങ്' കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഫാമിലി മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച 'പാരന്റ്‌സ് ഗാതറിങ്' കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

കുന്നമംഗലം: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഫാമിലി മീറ്റിന്റെ ഭാഗമായി ‘പാരന്റ്‌സ് ഗാതറിങ്’ സംഘടിപ്പിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പാരായണ പരിജ്ഞാനമുള്ള പണ്ഡിതര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ യഥാവിധി സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സാധിക്കുമെന്നും ഹാഫിളുകളെ മത പണ്ഡിതരാക്കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ഖാരിഅ് ഹനീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ബശീര്‍ സഖാഫി, ജരീര്‍ സഖാഫി, ഇസ്സുദ്ദീന്‍ സഖാഫി സംസാരിച്ചു. കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍, സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി, ഹാഫിള് അബൂബക്കര്‍ സഖാഫി സംബന്ധിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.