മർകസ് അനുസ്മരണ സമ്മേളനവും ദൗറത്തുൽ ഖുർആനും നവംബർ 3ന്

0
369

കോഴിക്കോട്: സമസ്‌ത ട്രഷറർ കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ, സമസ്‌ത വൈസ് പ്രസിഡന്റ് നിബ്രാസുൽ ഉലമ എ.കെ അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, സൂഫിവര്യനായ അബ്ദുൽ കരീം മുസ്‌ലിയാർ കളൻതോട് എന്നിവരുടെ അനുസ്മരണവും പ്രാർത്ഥന സമ്മേളനവും ദൗറത്തുൽ ഖുർആൻ ആത്മീയ മജ്‌ലിസും നവംബർ 3 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. പ്രമുഖ സാദാത്തീങ്ങളും പങ്കെടുക്കും.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here