മർകസ് അന്താരാഷ്ട്ര ആധ്യാത്മിക സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

0
1249
SHARE THE NEWS

പൂനൂർ : മർകസ് സ്ഥാപനമായ പൂനൂർ മർകസ് ഗാർഡന് കീഴിൽ ഏപ്രിൽ 24,25.26,27 തിയ്യതികളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആധ്യാത്മിക സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു . സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ടി ടി മുഹമ്മദ് ഫൈസി കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മർകസ് ഗാർഡൻ ഡയറക്ടർ ഡോ എ പി അബ്ദുൽ ഹക്കീം അസ്ഹരി സമ്മേളനത്തിന്റെ രൂപവും പദ്ധതികളും വിശദീകരിച്ചു സംസാരിച്ചു . ആത്മീയ സദസ്സുകൾക്ക്‌ ആധുനികമായ ഭാവവും രീതിയും നൽകി പുതു തലമുറയുടെ വിശ്വാസ സംരക്ഷണത്തിനുള്ള മാർഗങ്ങൾ പകർന്നു നൽകുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യ മാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . അൻസാർ അഹ്ദൽ അവേലം, മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര, മുഹ്യുദ്ധീൻ സഖാഫി കാവനൂർ , ഡോ. ഉമറുൽ ഫാറൂഖ് സ ഖാഫി കോട്ടുമല , സാബിത് അബ്ദുല്ല സ ഖാഫി, ബാപ്പുഹാജി കത്തറമ്മൽ എന്നിവർ സംസാരിച്ചു. നാസർ സഖാഫി പൂനൂർ സ്വാഗതവും അബൂ സ്വാലിഹ് സ ഖാഫി നന്ദിയും പറഞ്ഞു.
ഉപദേശക സമിതി : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (ചെയർമാൻ) , സയ്യിദ് അലി ബാഫഖി തങ്ങൾ, അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം,ബീരാൻ കുട്ടി ഫൈസി ഏകരൂൽ (കൺവീനർ )
സ്വാഗതസംഘം : സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം (ചെയർമാൻ ), അബൂ സ്വാലിഹ് സ ഖാഫി (ജനറൽ കൺവീനർ ),അപ്പോളോ മൂസ ഹാജി,നാസർ സഖാഫി(കൺവീനർ) ബാപ്പു ഹാജി കത്തറമ്മൽ (ഫിനാഷ്യൽ സെക്രട്ടറി ).
പ്രോഗ്രാം :ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി (ചെയർമാൻ ),സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം(കൺവീനർ), ഉബൈദുല്ല സ ഖാഫി സി.പി, മുഹമ്മദലി കിനാലൂർ (ജനറൽ കൺവീനർ )


SHARE THE NEWS