മർകസ് അലുംനി ജി.സി സി കോൺക്ലേവ് ആഗസ്റ്റ് ഒന്നിന്

0
1810
കാരന്തൂർ: മർകസ് അലുംനി ശാക്തീകരണത്തിന്റെ ഭാഗമായി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മർകസ് അലുംനി ജി.സി.സി കോൺക്ലേവ് ആഗസ്റ്റ് ഒന്ന് ബുധനാഴ്ച  രാവിലെ 10 മണി മുതൽ 2 മണി വരെ മർകസ് കോൺഫറൻസ് ഹാളിൽ നടക്കും. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്  തുടങ്ങിയ രാജ്യങ്ങളിലെ അലുംനി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചാപ്റ്റർ ഭാരവാഹികൾ കോൺക്ലേവിൽ പങ്കെടുക്കും. പ്രാരംഭം, അനലൈസിംഗ്, ഇനിയും മുന്നോട്ട്, ആശിർവാദം എന്നീ സെഷനുകൾക്ക് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ, സി.മുഹമ്മദ് ഫൈസി, ഡോ.എ.പി അബ്ദുൽ ഹക്കിം അസ്ഹരി, ഫൈസൽ കൽപക, അഷ്റഫ് കൊടിയത്തൂർ, കാസിം തൂണേരി തുടങ്ങിയവർ നേതൃത്വം നൽകും
  പ്രവർത്തക സമിതി യോഗത്തിൽ ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു.അക്ബർ ബാദുഷ സഖാഫി, പി.ടി എ റഹിം, മുജീബ് കക്കാട്, അഷ്റഫ് അരയങ്കോട്, ഹൈദർ കുന്നമംഗലം, അബ്ദുൽ ഗഫൂർ ലത്തീഫി എന്നിവർ പങ്കെടുത്തു. അബ്ദുറഹ്മാൻ എടക്കുനി സ്വാഗതവും സ്വാദിഖ് കൽപള്ളി നന്ദിയും പറഞ്ഞു