മർകസ് അഹ്ദലിയ്യയും റമളാൻ മുന്നൊരുക്ക ആത്മീയ സംഗമവും ഇന്ന്

0
807

കുന്നമംഗലം: മർകസിന് കീഴിൽ സംഘടിപ്പിക്കുന്ന അഹ്ദലിയ്യ ദിക്‌റ് ഹൽഖയും റമളാൻ മുന്നൊരുക്ക ആത്മീയ സംഗമവും ഇന്ന്
(ശനി) മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർത്ഥന നിർവ്വഹിക്കും. സമസ്‌ത എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉദ്‌ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി , സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ നേതൃത്വം നൽകും.