മർകസ് അഹ്ദലിയ്യ ആത്മീയ സമ്മേളനം ഇന്ന്‌

0
756

കോഴിക്കോട്: മർകസിലെ ആത്മീയ സമ്മേളനമായ അഹ്ദലിയ്യയും മഹ്‌ളർത്തുൽ ബദ്‌രിയ്യയും ഇന്ന്(ശനി) മഗ്‌രിബ് നിസ്‌കാരാനന്തരം കൺവെൻഷൻ സെന്ററിൽ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകും. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് എന്നിവർ പങ്കെടുക്കും.