മർകസ് അഹ്ദലിയ്യ ആത്മീയ സമ്മേളനം നാളെ

0
807

കാരന്തൂർ :  മർകസിൽ നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനവും മഹ് ളറത്തുൽ  ബദ്‌രിയ്യയും നാളെ മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്,  മുക്താർ ഹസ്രത്ത് ബാഖവി സംബന്ധിക്കും. പ്രകൃതി ദുരന്തത്തന്റെ കെടുതി അനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർത്ഥന നടക്കും.