കോഴിക്കോട്: മർകസിലെ അഹ്ദലിയ്യ ദിക്റ് ഹൽഖയും മഹ്ളറത്തുൽ ബദ്രിയ്യയും ഇന്ന് (ശനി) മഗ്രിബ് നിസ്കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വബൂർ ബാഹസൻ, എ.പി മുഹമ്മദ് മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുക്താർ ഹസ്റത്ത് , ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കും.