മർകസ് അഹ്ദലിയ്യ നാളെ (ശനിയാഴ്ച )

0
1442
SHARE THE NEWS

കാരന്തൂര്‍: മര്‍കസില്‍ നടക്കുന്ന ആത്മീയ സമ്മേളനമായ  അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും നാളെ  (ശനിയാഴ്ച) മഗ്‌രിബ് നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.  വിടപറഞ്ഞ മർകസ് കമ്മറ്റി അംഗം മൊയ്‌തീൻ ഷാ മാസ്റ്റർക്ക് വേണ്ടി ചടങ്ങിൽ പ്രത്യേക പ്രാർത്ഥന നടക്കും.  കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, മുഖ്‌താർ ഹസ്‌റത്ത്, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് , ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുള്ള ഫൈസി  തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

SHARE THE NEWS