മർകസ് അഹ്ദലിയ്യ നാളെ

0
746

കാരന്തൂര്‍: മര്‍കസില്‍ നടക്കുന്ന ആത്മീയ സമ്മേളനമായ  അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും നാളെ (ശനിയാഴ്ച) മഗ്‌രിബ് നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിടപറഞ്ഞ ലോകപ്രശസ്ത പണ്ഡിതൻ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുടെ അനുസ്‌മരണവും പ്രാർത്ഥനയും സംഗമത്തിൽ നടക്കും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് , ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.