മർകസ് അഹ്ദലിയ്യ ശനിയാഴ്ച

0
1259
SHARE THE NEWS

കോഴിക്കോട്: മർകസ് നേതൃത്വത്തിന് കീഴിൽ മാസംതോറും സംഘടിപ്പിക്കുന്ന ആധ്യാത്മിക സംഗമമായ അഹ്ദലിയ്യ ദിക്‌റ് ഹൽഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും  ഒക്ടോബർ ആറ്  ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും.  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും.


SHARE THE NEWS