മർകസ് ആത്മീയ സംഗമം നാളെ

0
565

കോഴിക്കോട്: മർകസ് കീഴിൽ സംഘടിപ്പിക്കുന്ന മാസാന്ത ആധ്യാത്മിക സംഗമമായ അഹ്ദലിയ്യ ദിക്‌റ് ഹൽഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും നാളെ (ശനിയാഴ്ച) മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. താജുൽ ഉലമ ഉള്ളാൾ തങ്ങൾ, എം.എ അബ്ദുൽ ഖാദർ മുസ്‌ലിയാർ, വൈലത്തൂർ സയ്യിദ് യൂസുഫുൽ ബുഖാരി എന്നിവരുടെ അനുസ്മരണവും ചടങ്ങിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ , കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here