മർകസ് ആത്മീയ സംഗമം സമാപിച്ചു

0
774

കുന്നമംഗലം : ആത്മീയതയുടെ വഴിയിലാണ് യാഥാർത്ഥ മുസ്ലിംകൾ ചലിക്കുന്നതെന്ന് കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ  സംഘടിപ്പിച്ച അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. ലോകത്തെ മുസ്ലിംകളിൽ മഹാഭൂരിപക്ഷവും  സമാധാനത്തിന്റെ പാത പിന്തുടരുന്നവരാണ്. എല്ലാ പ്രത്യയ ശാസ്ത്രങ്ങളിലും ഉണ്ട് അവിവേകികളായ ന്യൂനപക്ഷം. അവരെ നോക്കി ഒരു മതത്തെ മൊത്തം തെറ്റായി മുദ്രകുത്തുന്നത് ശരിയല്ലെന്നും  അദ്ദേഹം പറഞ്ഞു.

മര്‍കസില്‍ നടന്ന അഹ്ദലിയ്യ ആത്മീയ സംഗമത്തില്‍ ദുആ മജ്‌ലിസിന് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി(ബായാര്‍ തങ്ങള്‍) നേതൃത്വം നല്‍കുന്നു.
മര്‍കസില്‍ നടന്ന അഹ്ദലിയ്യ ആത്മീയ സംഗമത്തില്‍ ദുആ മജ്‌ലിസിന് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി(ബായാര്‍ തങ്ങള്‍) നേതൃത്വം നല്‍കുന്നു.

മർകസ്  കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാരംഭ പ്രാർത്ഥന നടത്തി.സയ്യിദ് ബായാർ തങ്ങൾ ദിഖ്‌റ് -ദുആ മജ്‌ലിസിന് നേതൃത്വം നൽകി.. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ് മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി,വി.പി.എം ഫൈസി വില്യാപ്പള്ളി,ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്,  മുഖ്താർ ഹസ്‌റത്ത്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി,ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഹാഫിള്  അബൂബക്കർ സഖാഫി പന്നൂർ  പ്രസംഗിച്ചു.