മർകസ് ആത്മീയ സമ്മേളനം ബുധനാഴ്ച; നഗരിയിൽ വിപുലമായ ഒരുക്കങ്ങൾ

0
899

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യത്തിൽ റമളാൻ ഇരുപത്തിയഞ്ചാം രാവായ ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതൽ പുലർച്ചെ രണ്ട് വരെ മർകസിൽ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനത്തിന് മർകസ് നഗരിയിൽ നടക്കുന്നത് വിപുലമായ ഒരുക്കങ്ങൾ. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഖുര്‍ആന്‍ പ്രഭാഷണം, മൗലിദ് പാരായണം, ഖസീദതുല്‍ വിത്‌രിയ്യ, ഖത്മുല്‍ ഖുര്‍ആന്‍, ഹദ്ദാദ്, റമസാന്‍ സന്ദേശ പ്രഭാഷണം, തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, പ്രാർത്ഥന തുടങ്ങി വിവിധ ആത്മീയ ചടങ്ങുകള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും നേതൃത്വം നല്‍കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമസാൻ പ്രഭാഷണവും സമ്മേളനത്തിൽ നടക്കും. വൈകുന്നേരത്തെ സമൂഹ നോമ്പ് തുറക്ക് മർകസ് കൺവെൻഷൻ സെന്ററിൽ പ്രത്യേക തയ്യാറെടുപ്പുകളാണ് നടത്തുന്നത്.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദല് മുത്തനൂർ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി,പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ വൈലത്തൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, മജീദ് കക്കാട്, റഹ്മത്തുള്ള സഖാഫി എളമരം, അബൂബക്കർ സഖാഫി വെണ്ണക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ റാശിദ് ബുഖാരി തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിക്കും. പ്രവാസികൾക്കും മർകസിന്റെ സഹായികൾക്കും അഭ്യുദയ കാംക്ഷികൾക്കും മരണപ്പെട്ടവവർക്കും വേണ്ടിയുള്ള ഖുർആൻ പാരായണം ചെയ്തുള്ള പ്രത്യേക പ്രാർത്ഥനയും സമ്മേളനത്തിൽ നടക്കുമെന്ന് മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അറിയിച്ചു.