മർകസ് ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ റമളാൻ പ്രഭാഷണവും തിങ്കളാഴ്‌ച

0
770
കാരന്തൂർ : മർകസ്  ആത്‌മീയ സംഗമവും പ്രാർത്ഥനാ സദസ്സും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ റമളാൻ ഇരുപത്തിനാലാം രാവ്  തിങ്കളാഴ്ച നടക്കും. ഉച്ചക്ക്  ഒരു മണിക്ക് തുടങ്ങുന്ന ഉദ്ഘാടന സംഗമത്തിന് പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കും.1.30 നു നസ്വീഹത്ത്, 2 മണിക്ക് വിർദു ലത്തീഫ്, 2.30 നു  ദൗറത്തുൽ ഖുർആൻ, 4.30 ന് അസ്മാഉൽ ബദർ, 6 മണിക്ക് യാസീൻ പാരായണവും മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും തുടർന്ന്  സമൂഹ ഇഫ്ത്താറും നടക്കും.
തറാവീഹ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനം സമസ്‌ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകും.കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ റമളാൻ പ്രഭാഷണം നടത്തും.സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, പൊന്മള  അബ്ദുൽ ഖാദിർ മുസ്‌ലിയാർ,എ.പി മുഹമ്മദ് മുസ്‌ലിയാർ  സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ,സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈമി,സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് അബുസുബൂർ ബാഹസൻ അവേലം, സയ്യിദ് തുറാബ് തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, സയ്യിദ് സ്വാലിഹ് തുറാബ്, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി,ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി,റഹ്മത്തുല്ല സഖാഫി എളമരം , അബൂബക്കർ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും  വിവിധ പരിപാടികൾക്കും തൗബ, ഇസ്‌തിഗ്‌ഫാർ പ്രാർത്ഥന പരിപാടികൾക്കും നേതൃത്വം നൽകും.