മർകസ് ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു

0
1199

കോഴിക്കോട്: മർകസിനു കീഴിൽ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇൻ കണ്ടമ്പററി ഇസ്‌ലാമിക് സ്റ്റഡീസിലെ  വിവിധ കോഴ്‌സുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും  കഴിഞ്ഞ ആറിന് നടന്ന ഇന്റർവ്യൂവിന്റെ  ഫലം പ്രസിദ്ധീകരിച്ചു. ഡിപ്ലോമ ഇൻ കണ്ടമ്പററി ഇസ്‌ലാമിക് സ്റ്റഡീസിലെ   സൈത്തൂൻ വാലി, റൈഹാൻ വാലി, പത്താം ക്ലാസ് പൂർത്തിയായ പെൺകുട്ടികൾക്കുള്ള കോഴ്‌സായ  ഹാദിയ, ഹോസ്റ്റൽ സൗകര്യത്തോടെയുള്ള  റെസിഡൻഷ്യൽ എഡ്യൂക്കേഷൻ സെന്റർ ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിലെക്കായിരുന്നു അഡ്മിഷൻ നടന്നത്. ഇന്റർവ്യൂ ഫലം www.markaz.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയാണ് റിസൾട്ട് പ്രഖ്യാപിച്ചത്.