മർകസ് ഇഹ്‌റാം അലുംനി മീറ്റ് സംഘടിപ്പിച്ചു

0
623
മര്‍കസ് ഇഹ്‌റാം അലുംനി മീറ്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂര്‍: മര്‍കസ് ഇഹ്‌റാമിൽ 1 മുതല്‍ 185 വരെയുള്ള റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ബാച്ചുകളുടെ അലുംനി മീറ്റ് സംഘടിപ്പിച്ചു. മര്‍കസ് വൈസ് ചാന്‍സലർ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.. മർകസിന്റെ 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പത്തു ലക്ഷം മരത്തൈ നടുന്ന ക്യാമ്പയിനില്‍ മര്‍കസ് ഇഹ്‌റാം പങ്ക് ചേര്‍ന്നു. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പൂർവ്വവിദ്യാർത്ഥികൾക്ക് മരത്തൈ നല്‍കി . കഴിഞ്ഞ എട്ടു വര്‍ഷത്തോളം മര്‍ക്കസ് ഇഹ്‌റാമില്‍ ഇംഗ്ലീഷ് ട്രെയിനര്‍ ആയി സേവനം അനുഷ്ഠിച്ചുവരുന്ന മുഹമ്മദ് ഷമീര്‍ സഖാഫി പാലോടിന് ഫീലിംഗ് ഓഫ് ഇഹ്‌റാം അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിച്ചു. മര്‍കസ് ഇഹ്‌റാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദുറഷീദ് സഖാഫി . മര്‍കസ് പ്രോജക്ട് ഡയറക്ടര്‍ പ്രൊഫസര്‍ കെ .വി. ഉമറൂല്‍ഫാറൂഖ് , അക്കാദമിക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് സംസാരിച്ചു. ചടങ്ങില്‍ ലത്തീഫ് സഖാഫി, എച്ച്. ആര്‍ മാനേജര്‍ മഹമൂദ് അലി, ഇഹ്‌റാം റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗം തലവന്‍ അലി എ. തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുന്നൂറോളം പൂര്‍വ്വ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മര്‍കസ് ഇഹ്‌റാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സഹല്‍ തങ്ങള്‍ സ്വാഗതവും അക്കാദമിക് കോഡിനേറ്റര്‍ അബൂബക്കര്‍ കെ കെ നന്ദിയും പറഞ്ഞു.