മർകസ് എക്സലൻസി ക്ലബ്ബിന്റെ ഉസ്‌ബെക്കിസ്‌ഥാൻ പര്യടനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു

0
1057
പഞ്ചദിന ഉസ്ബക്കിസ്ഥാന്‍ പര്യടനത്തിന് പുറപ്പെട്ട മര്‍കസ് എക്‌സലന്‍സി ക്ലബ് അംഗങ്ങള്‍
പഞ്ചദിന ഉസ്ബക്കിസ്ഥാന്‍ പര്യടനത്തിന് പുറപ്പെട്ട മര്‍കസ് എക്‌സലന്‍സി ക്ലബ് അംഗങ്ങള്‍
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയിലെ പ്രധാനസംരഭകരുടെയും വ്യാവസായിക പ്രമുഖരുടെയും  കൂട്ടായ്മയിൽ രൂപം കൊണ്ട കോഴിക്കോട് മർകസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴിലെ എക്സലൻസി ക്ലബ്ബിനു കീഴിൽ  ഉസ്‌ബെക്കിസ്ഥാനിലേക്കു നടത്തുന്ന സാംസ്കാരിക പര്യാടനം ഇന്നലെ  ഡൽഹിയിൽ നിന്ന് ആരംഭിച്ചു . പ്രാചീന കാലം മുതലേ വ്യാപാരത്തിനും വൈജ്ഞാനിക വാണിജ്യ മുന്നേറ്റത്തിനും ഖ്യാതി കേട്ട സിൽക്ക് റൂട്ടിലെ പുതിയ സാധ്യതകൾ തേടിയുള്ള ഈ പര്യടനം അഞ്ചു ദിവസം നീണ്ടു നിൽക്കും. മർകസ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരിയുടെ നേത്രത്വത്തിലാണ്  പതിനനഞ്ചംഗ സംഘം  യാത്ര തിരിച്ചത്  . ഉസ്ബക്കിസ്ഥാനിലെ പ്രധാന സാംസ്കാരിക നഗരികളായ ബുഖാറ, സമർഖന്ദ്, താഷ്കാന്റ് തുടങ്ങിയ സ്ഥലങ്ങളും അവിടുത്തെ ചരിത്രപ്രധാനമായ വാസ്തുവിദ്യകൾ, മ്യൂസിയങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ഇസ്‌ലാമിക നാഗരിക രൂപീകരണ കേന്ദ്രങ്ങൾ  എന്നിവയും സംഘം സന്ദർശിക്കും. മർകസ് എക്‌സലൻസി ക്ലബ് പ്രസിഡന്റായ ആപ്‌കോ ഗ്രൂപ്പ് ചെയർമാൻ ചാലിയം എ.പി അബ്ദുൽ കരീം ഹാജിയുടെ നേതൃത്വത്തിൽ വിവിധ വാണിജ്യ നാഗരികളിൽവെച്ച്  ഉസ്ബെക് വ്യവസായ പ്രമുഖരുമായി സംരംഭകചർച്ചകൾ നടക്കും. വൈദ്യ ശാസ്ത്രത്തിനു മഹത്തായ സംഭാവനകൾ നൽകിയ ഇബ്നു സീനായുടെ ജന്മ നാടായ അഫ്‌സോണ സന്ദർശിക്കുകയും മർകസ് നോളജ് സിറ്റിയിലെ യൂനാനി വൈദ്യ ശാസ്ത്ര സംരംഭങ്ങൾക്ക് ബുഖാറയിലെ അവിസെന്ന മെഡിക്കൽ കോളേജുമായി സഹകരണ സാധ്യതകൾ സംബന്ധിച്ച പ്രാഥമിക കൂടിക്കാഴ്ചകളും നടക്കും.  മർകസ് നോളേജ് സിറ്റിയിലെ  ടൈഗ്രിസ് യൂനാനി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. യു. ശരീഫ് ഇതിനു  നേത്രത്വം നൽകും.ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മർകസ് നോളേജ് സിറ്റിയിലെ ടൈഗ്രിസ് വാലി പ്രോജക്ട് ഡയറക്ടർമാർ, നോളേജ് സിറ്റിയിലെ സാംസ്കാരിക നിർമിതിയായ  ടാലെന്റ്റ് മാർക്കിന്റെ  ഡയറക്ടർമാർ,   മധ്യപ്രദേശിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ് ആയ പാക്കിസ, ഗുജറാത്തിലെ പ്രമുഖ  വ്യവസായി യൂസുഫ് ജുനൈജ തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. മർകസ് നോളേജ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ സാംസ്കാരിക കേന്ദ്രം അടക്കമുള്ള പദ്ധതികൾക്ക് പുതിയ ആശയങ്ങൾ തേടിയുള്ള ലോക പര്യടനകളുടെ ഭാഗമായാണ് ഉസ്‌ബെക്കിസ്ഥാൻ യാത്രയെന്ന് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.


SHARE THE NEWS