മർകസ് ഐ.ടി.ഐയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
868
മർകസ് ഐ.ടി.ഐ സംഘടിപ്പിച്ച രക്തദാന കാമ്പ് പി.ടി.എ റഹീം എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
മർകസ് ഐ.ടി.ഐ സംഘടിപ്പിച്ച രക്തദാന കാമ്പ് പി.ടി.എ റഹീം എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കുന്നമംഗലം : മഹാപ്രളയത്തോടനുബന്ധിച്ച് വർണ്ണ-വർഗ്ഗ-വിവേചനങ്ങൾക്കതീതമായി ദുരന്തനിവാരണത്തിന് കേരളം സമർപ്പിച്ച മാതൃക നിലനിർത്തണമെന്നും രക്തദാനം നടത്തുന്നതിന് മുമ്പോട്ട് വന്ന മർകസ് ഐ.ടി.ഐയുടെ സന്നദ്ധത ശ്ലാഘനീയമാണെന്നും കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. പി.ടി.എ. റഹീം പ്രസ്താവിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജും മർകസ് ഐ.ടി.ഐ സോഷ്യൽ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച രക്തദാന – നിർണ്ണയ ക്യാമ്പ് എം.എൽ.എ ഉൽഘാടനം നിർവ്വഹിച്ചു. ഐ.ടി.ഐ പ്രിൻസിപ്പാൾ എൻ. മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, മർകസ് അക്കാദമിക്ക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മാനേജർ വളളിയാട് മുഹമ്മദലി സഖാഫി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, അബ്ദുൽ അസീസ് സഖാഫി, അബ്ദുറഹിമാൻ കുട്ടി, സിറാജ് .വി, ഇറാഷ് താമരശ്ശേരി, സുനീഷ്.എൻ.പി, അഖിൽദാസ്, അജിത്ത് കുമാർ, അബ്ദുൽ ബാസിത്ത്, ഷിജാസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളായ നൂറോളം വളണ്ടിയർമാർ രക്തദാനം നടത്തി.