മർകസ് ഐ സി എസ് ഡിപ്ലോമ അഡ്മിഷൻ ടെസ്റ്റ് ഏപ്രിൽ 15ന്

0
797

കാരന്തൂർ: ജാമിഅ മർകസു സഖാഫത്തി സുന്നിയ്യയിലെ റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ ഹയർ സെക്കണ്ടറി പാഠ്യ പദ്ധതിയായ ഇസ് ലാമിക് ആൻഡ് കണ്ടെംപറൊറി സ്റ്റഡീസ് (ഐസി എസ് ) 2019- 20 അധ്യായന വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും. സ്കൂൾ, മദ്രസ ഏഴാം തരം ഉന്നത മാർക്കോടെ പാസായവർക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും എന്ന https://admission.markaz.in/Apply/ICS ലിങ്കിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്ന താണ്. ഇൻറർവ്യൂ ദിവസം സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. എഴുത്തുപരീക്ഷ , വ്യക്തിഗത അഭിമുഖം തുടങ്ങി രണ്ടു ഘട്ടങ്ങളിൽ നടക്കുന്ന ഇന്റർവ്യൂവിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രവേശനം നൽകും.
ഇസ്ലാം കർമശാസ്ത്രം, ഖുർആൻ, വിശ്വാസ ശാസ്ത്രം, ചരിത്രം, അറബി വ്യാകരണം, ഭാഷാ പഠനം, എന്നിവക്കു പുറമെ സമകാലീന സാമൂഹിക, ശാസ്ത്രീയ പാഠങ്ങളും ചേർന്നതാണ് ഐ സി എസ് ഡിപ്ലോമ കരിക്കുലം. ആർ. ഇ.സി.ജി (ബനാത്ത്), ഗ്രീൻവാലി മരഞ്ചാട്ടി (ഗേൾസ് ഓർഫനേജ്), റൈഹാൻ വാലി (ബോയ്സ് ഓർഫനേജ്) സൈതൂൻ വാലി (ബോയ്സ് ) തുടങ്ങി ജാമിഅ മർകസിനു കീഴിലെ നാലു സ്ഥാപനങ്ങളിലാണ് അഞ്ചു വർഷം നീണ്ടു നിൽക്കുന്ന ICS പ്രോഗ്രാം നടത്തപ്പെടുന്നത്. ഇൻറർവ്യൂ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: icsdiploma@markaz.in,+91 90 72 500 413.