മർകസ് ഐ സി എസ് ഡിപ്ലോമ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

0
783

കാരന്തൂർ: ജാമിഅ മർകസു സഖാഫത്തി സുന്നിയ്യയിലെ റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ ഹയർ സെക്കണ്ടറി പാഠ്യ പദ്ധതിയായ ഇസ്ലാമിക് ആൻഡ് കണ്ടപററി സ്റ്റഡീസ് (ഐ.സി.എസ്) അർദ്ധവാർഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഇസ്ലാം കർമശാസ്ത്രം, ഖുർആൻ, വിശ്വാസ ശാസ്ത്രം, ചരിത്രം, അറബി വ്യാകരണം, ഭാഷാ പഠനം, എന്നിവക്കു പുറമെ സമകാലീന സാമൂഹിക, ശാസ്ത്രീയ പാഠങ്ങളും ചേർന്നതാണ് ഐ സി എസ് ഡിപ്ലോമ കരിക്കുലം. ആർ. ഇ.സി.ജി (ബനാത്ത്), ഗ്രീൻവാലി മരഞ്ചാട്ടി (ഗേൾസ്), റൈഹാൻ വാലി സൈതൂൻ വാലി (ബോയ്സ്) തുടങ്ങി ജാമിഅ മർകസിനു കീഴിലെ നാലു സ്ഥാപനങ്ങളിൽ നിന്നായി 180 വിദ്യാർത്ഥി, വിദ്യാർത്ഥിനികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സാദിയ പി (ആർ. ഇ.സി.ജി) ഒന്നാം റാങ്കും ഫാത്വിമ ഹിജ, ഹലീമ സഅദിയ്യ (ആർ. ഇ.സി.ജി), എന്നിവർ രണ്ടാം റാങ്കും മുഹമ്മദ് മുസമ്മിൽ (സൈതൂൻ വാലി) മൂന്നാം റാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കളെ മർകസ് മാനേജ്മെൻറും ഐ.സി.എസ് ബോഡിയും അഭിനന്ദിച്ചു.