മർകസ് കുല്ലിയ്യകളിൽ നാളെ അധ്യായനാരംഭം

0
1496
SHARE THE NEWS

കോഴിക്കോട്:  ജാമിഅഃ മര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കു കുല്ലിയ്യഃ ഉസ്വൂലുദ്ദീന്‍, കുല്ലിയ്യ  ശരീഅഃ, ദിറാസാതില്‍ ഇസ്‌ലാമിയ്യ വല്‍ ഇജ്തിമാഇയ്യ, ലുഗല്‍ അറബിയ്യഃ എന്നീ നാല് ഫാക്കല്‍റ്റികളിലെ ഏഴ് ഡിപ്പാർട്ട്മെന്റുകളുടെയും  ജൂനിയര്‍ ശരീഅത്തിന്റെയും ക്ലാസ്സുകള്‍ നാളെ ശനിയാഴ്ച ആരംഭിക്കും.  പുതിയ അഡ്മിഷന്‍ ലഭിച്ചവരും പഴയ വിദ്യാര്‍ത്ഥികളും  വൈകുരേം 5 മണിക്ക് മുമ്പായി ക്യാമ്പസിലെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജാമിഅഃ ചാന്‍സലര്‍ ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസ്സോടെയാണ് ക്ലാസുകൾക്ക്  തുടക്കമാവുക. മർകസ് ശരീഅ സിറ്റി ഡീൻ  പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍,. സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മുഖ്താര്‍ ഹസ്‌റത്, പി.സി. അബ്ദുല്ല ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ കരുവമ്പൊയില്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ , കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീന്‍ കുട്ടി  സഅദി കൊട്ടൂക്കര, ബശീര്‍ സഖാഫി കൈപ്പുറം തുടങ്ങി ജാമിഅയിലെ പ്രമുഖ മുദരിസുമാർ സംബന്ധിക്കും.

SHARE THE NEWS