മർകസ് ഖത്‍മുൽ ബുഖാരി നാളെ

0
303

കോഴിക്കോട്: ജാമിഅ മർകസിൽ നടക്കുന്ന ഖത്‍മുൽ ബുഖാരി സമ്മേളനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരം സഖാഫിമാർ സംബന്ധിക്കും. മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസ് അധ്യാപനത്തിന്റെ അൻപത്തിയേഴാമത്‌ വാർഷികമാണ് മർകസ് അധ്യായന വർഷാവസാന പരിപാടിയായ ഖത്‍മുൽ ബുഖാരി. സയ്യിദ് ഗുലാം ഹുസൈൻ ശാ ജീലാനി രാജസ്ഥാൻ, ഹസ്‌റത്ത് അല്ലാമാ സയ്യിദ് മുഹമ്മദ് നൂറാനി അശ്‌റഫി യു.പി, സയ്യിദ് ബാബർ ഇസ്‌ലാം അഷറഫി അജ്മീർ ശരീഫ്, മുഫ്‌തി റുഖ്‌നുദ്ധീൻ അശ്ഫാഖ്‌ കൊൽക്കത്ത എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഖത്‍മുൽ ബുഖാരിയുടെ ഭാഗമായുള്ള സമ്പൂര്ണ്ണ സഖാഫി സംഗമം രാവിലെ 9 മണിക്ക് തുടങ്ങും.

സഖാഫി സംഗമം കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉദ്ഘടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കർമ്മ പദ്ധതി പ്രഖ്യാപനം ഡോ എ.പി അബ്ദുൽ ഹകീം അസ്‌ഹരിയും സന്ദേശ പ്രഭാഷണം പേരോട് അബ്ദുറഹ്മാൻ സഖാഫിയും നിർവ്വഹിക്കും

ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന ഖത്‍മുൽ ബുഖാരി സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ദേശീയ രംഗത്തെ പ്രമുഖ ഇസ്‌ലാമിക നേതാക്കൾ അതിഥികളാവും. ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ , സയ്യിദ് സൈനുൽ ആബിദ് ബാഫഖി തങ്ങൾ , സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ പ്രഭാഷണം നടത്തും.

സയ്യിദ് ഹബീബ് തങ്ങൾ ചെരക്കാപറമ്പ് , സയ്യിദ് കെ പി എസ് തങ്ങൾ തലപ്പാറ ,സയ്യിദ് ത്വാഹാ തങ്ങൾ , സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി,
കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ,ബേക്കൽ ഇബ്രാഹീം മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ , പി ഹസൻ മുസ്‌ലിയാർ വയനാട് , ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ , അബൂബക്കർ മുസ്‌ലിയാർ വേമ്പേനാട് , മുഖ് താർ ഹസ്‌റത്ത് ,
അബൂ ഹനീഫൽ ഫൈസി തെന്നല , മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ .ഹുസൈൻ സഖാഫി ചുള്ളിക്കോട് , കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ,മൊയ്‌തീൻ കുട്ടി ബാഖവി പൊന്മള, വണ്ടൂർ അബ്ദുൾറഹ്‌മാൻ ഫൈസി തുടങ്ങിയവർ സംബന്ധിക്കും.

സഖാഫി ശൂറ ദേശീയ കൗൺസിൽ മീറ്റിങ് ഇന്ന് വൈകുന്നേരം നാല് മണി മുതൽ നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖാഫി പ്രതിനിധികൾ, കേന്ദ്ര ശൂറാ അംഗങ്ങൾ , കേരളത്തിലെ ജില്ലാ തല കോഡിനേറ്റർമാർ, ബാച്ചു തല ലീഡർമാർ എന്നിവർ പങ്കെടുക്കുന്ന കൗൺസിൽ ക്യാമ്പിൽ പുതിയ പ്രവർത്തന കാലത്തേക്കുള്ള കർമ്മ രേഖ രൂപപ്പെടുത്തും.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here