മർകസ് ഖുർആൻ സ്റ്റഡീസ് ഫെസ്റ്റ് ഇന്നാരംഭിക്കും

0
918

കോഴിക്കോട്: ഖുർആനിക അറിവിന്റെ വിവിധ തലങ്ങളിലേക്ക് വിദ്യാർത്ഥികളുടെ അന്വേഷണത്തെ എത്തിക്കുന്ന മർകസ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന അൽ ഖലം വാർഷിക ഫെസ്റ്റ് ഇന്നാരംഭിക്കും. ഖുർആൻ പാരായണം, മനഃപാഠം, ഖുർആൻ ക്വിസ്, പ്രബന്ധം തുടങ്ങിയ വിവിധ മത്സരങ്ങളിൽ 500 വിദ്യാർഥികൾ മാറ്റുരക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യും. പ്രമുഖർ സംബന്ധിക്കും. പരിപാടി രണ്ടു ദിവസം നീണ്ടു നിൽക്കും.