മർകസ് ഗാർഡനിൽ ശരീഅ കോൺഫറൻസ് മാർച്ച് ഏഴിന്

0
1138
SHARE THE NEWS

പൂനൂർ: മർകസിന് കീഴിലെ പ്രധാന ഇസ്‌ലാമിക സയൻസ് പഠന കേന്ദ്രമായ പൂനൂർ മദീനത്തുന്നൂർ കോളേജിലെ ശരീഅ കൗൺസിലിൽ സംഘടിപ്പിക്കുന്ന ശരീഅ കോൺഫറൻസ് മാർച്ച് ഏഴിന് നടക്കും. “ഇസ്‌ലാമിക ശരീഅത്ത് ആധുനിക; വായനകൾ” എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് മൂന്ന് സെഷനുകളിലായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ‘മദ്ഹബും ഇസ്‌ലാമിക ശീഅത്തും’ എന്ന സെഷനിൽ മഖാസിദു ശ്ശരീഅ, നൂനപക്ഷ ഫിഖ്ഹ്, ആൻ്റി മദ്ഹബിസം എന്നീ വിഷയങ്ങളും ‘ആധുനിക സാങ്കേതിക വിദ്യകൾ; ശാഫി മദ്ഹബ് വായന’ എന്ന സെഷനിൽ റോബോട്ടിക്‌സ്, ഡിജിറ്റൽ മണി, ഇ-മാർക്കറ്റിംഗ് എന്നീ വിഷയങ്ങളും ചർച്ച ചെയ്യും .അവസാന സെഷനിൽ
‘ഇസ്‌ലാം, ഖുർആൻ; അതിഭൗതികതയും സത്യാനന്തര യുക്തിവാദവും’ എന്ന പ്രമേയത്തിൽ വിശ്വാസ സൗന്ദര്യം,അതിഭൗതികത, ആധുനിക ശാസ്ത്രവും ഫിലോസഫിയും വിശകലനം ചെയ്യും. വ്യത്യസ്ത വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പണ്ഡിത ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ + 91 9946569571( വാട്സ് ആപ്പ്),+ 91 9746787315, മെയിൽ: shariaconferencemnc2019@gmail.com, വെബ് സൈറ്റ്: www.markazgarden.org


SHARE THE NEWS