മർകസ് ഗാർഡൻ അന്താരാഷ്ട്ര ആത്മീയ സമ്മേളനം: സ്വാഗത സംഘം രൂപീകരണം നാളെ

0
1848
മർകസ് ഗാർഡൻ ആത്മീയ സമ്മേളനത്തിന്റെ ലോഗോ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പ്രകാശനം ചെയ്യുന്നു
മർകസ് ഗാർഡൻ ആത്മീയ സമ്മേളനത്തിന്റെ ലോഗോ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പ്രകാശനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: ജാമിഅ മർകസ് സെന്റർ ഓഫ് എക്സലൻസായ മർകസ് ഗാർഡന് കീഴിൽ 2019 ഏപ്രിൽ 24-27 തിയ്യതികളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആത്മീയ സമ്മേളന സ്വാഗത സംഘ രൂപീകരണ സംഗമം നാളെ വൈകുന്നേരം 4 മണിക്ക് മർകസ് ഗാർഡനിൽ നടക്കും. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കെ.കെ. അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. മർകസ് ഗാർഡൻ ഡയറക്ടർ ഡോ. എ. പി അബ്ദുൽ ഹകീം അസ്ഹരി സമ്മേളന രൂപവും പദ്ധതികളും വിശദീകരിച്ച് സംസാരിക്കും. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സുലൈമാൻ സഖാഫി മാളിയേക്കൽ, മുഹമ്മദലി സഖാഫി വള്ളിയാട്, നാസർ സഖാഫി പൂനൂർ, സാബിത് അബ്ദുല്ല സഖാഫി തുടങ്ങിയ സംഘടനാ രംഗത്തെ പ്രമുഖർ സംബന്ധിക്കും. മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി സ്വാഗതവും കോൺഫറൻസ് പ്രൊമോട്ടർ നൗഫൽ നൂറാനി പള്ളിക്കൽ ബസാർ നന്ദിയും പറയും. കോൺഫറൻസ് ലോഗോ പ്രകാശനം ഹിന്ദ് സഫർ സമാപന സദസ്സിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു.


SHARE THE NEWS