മർകസ് ഗാർഡൻ ഇൻറർനാഷണൽ സ്പിരിച്ച്വൽ കോൺഫറൻസ് പരിപാടികൾക്ക് ബഗ്ദാദിൽ തുടക്കമായി

0
1451
ബാഗ്ദാദിലെ ഗൗസുൽ അഅ്ളം ശൈഖ് മഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ മഖാം ശരീഫ് ഹാളിൽ കാന്തപുരം മർകസ് ഗാർഡൻ സ്പിരിച്ച്വൽ കോൺഫറൻസ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നു
ബാഗ്ദാദിലെ ഗൗസുൽ അഅ്ളം ശൈഖ് മഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ മഖാം ശരീഫ് ഹാളിൽ കാന്തപുരം മർകസ് ഗാർഡൻ സ്പിരിച്ച്വൽ കോൺഫറൻസ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നു

കോഴിക്കോട് :മർകസ് ഗാർഡൻ ഇന്റർനാഷണൽ സ്പിരിച്ച്വൽ കോൺഫറൻസ് പരിപാടികള്‍ക്ക് ബഗ്ദാദിൽ നടന്ന പ്രീ കോൺഫറൻസ് സമ്മിറ്റോടെ തുടക്കമായി. ബാഗ്ദാദിലെ ഗൗസുൽ അഅ്ളം ശൈഖ് മഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ മഖാം ശരീഫ് ഹാളിൽ നടന്ന സമ്മിറ്റ് ഹള്റതുൽ ഖാദിരിയ്യ കോംപ്ലക്സ് ഇമാം ശൈഖ് മഹ്മൂദ് ജറാദ് ഉദ്ഘാടനം ചെയ്തു. മനശ്ശുദ്ധീകരണതിന്റെ വിവിധ ഘട്ടങ്ങളെ വിശദീകരിച്ച് അദ്ദേഹം സംസാരിച്ചു.മനശ്ശുദ്ദി കൈവരിച്ച വിശുദ്ധ വ്യക്തികളുടെ സാന്നിദ്ധ്യമാണ് ലോകത്തെ സുന്ദരമാക്കുന്നത്. ഗൗസുൽ അഅ്ളമിൻ്റെ ചാരത്തു വെച്ച് ഇന്ത്യയിൽ നടക്കുന്ന ആദ്ധ്യാത്മികത സമ്മേളന പരിപാടിയുടെ സമ്മിറ്റിൽ പങ്കെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും തീർച്ചയായും ഇൗ കോൺഫറൻസിൽ സംബന്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.കോൺഫ്രൻസ് പോഗ്രാം ചെയർമാൻ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി കൺസപ്റ്റ് നോട്ട് അവതരിപ്പിച്ചു. വിശ്വാസ വികലതകൾ സൃഷ്ടിച്ച് മനുഷ്യ ജീവിതം ദുസ്സഹകമാക്കുന്ന ആധുനിക പരിതസ്ഥിതിയിൽ നിന്നുള്ള ശരിയായ മോചനത്തിനുള്ള നൂതന രീതിശാസ്ത്രം കോൺഫറൻസിലൂടെ രൂപപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.വിദേശ പണ്ഡിതർക്കു പുറമെ ഗുജറാത്ത്‌, തമിഴ്നാട് തുടങ്ങിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന പണ്ഡിതരും സമ്മിറ്റിൽ പങ്കെടുത്തു.

കൊൺഫറന്സിനു മുന്നോടിയായി ഇന്ത്യക്ക് അകത്തും പുറത്തും പ്രീ-കോണ്‍ഫറന്‍സ് മെഹ്ഫിലുകൾ നടക്കും.ചില്ല,ജൽസ,ലിഖാഅ്,തസവ്വുഫ് കൊളോക്കിയം തുടങ്ങിയ നാലിനം പദ്ധതികളാണ് മെഹ്ഫിൽ ഭാഗമായുണ്ടാവുക.അമേരിക്ക,ലണ്ടൺ,ജെർമനി, സ്പെയിൻ, ഫിജി, പോളണ്ട്, കാമറൂൺ, തുർക്കി, മലേഷ്യ, സിങ്കപ്പൂർ, സൗദി അറേബ്യ, ഖത്തർ, ദുബായ് തുടങ്ങിയ വിദേശ രാഷ്ട്രങ്ങൾക്ക് പുറമെ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലും മർകസ് ഗാർഡൻ ക്യാമ്പസുകളിലും പ്രി കോൺഫറൻസ് മെഹ്ഫിലുകൾ നടക്കും. മഹല്ല് മെഹ്ഫിലുകളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന മഹല്ല് ശൗക മാർച്ച്‌ അഞ്ച് ചൊവ്വാഴ്ച്ച വൈകുന്നേരം മർകസ് ഗാർഡനിൽ വെച്ച് നടക്കും.