മർകസ് ഗാർഡൻ കൊമേഴ്സ് ദേശീയ സെമിനാർ നാളെ

0
1036
SHARE THE NEWS

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗവും ജാമിഅ മർകസ് സെന്റർ ഓഫ് എക്സലൻസ് മർകസ് ഗാർഡൻ കോമേഴ്സ് ഡിപ്പാർട്ട്മെന്റായ ഇമാം ശാഫി കോളേജ് ബുസ്താനാബാദും സംയുക്തമായി നാഷണൽ സെമിനാർ സംഘടിപ്പിക്കുന്നു. ‘വ്യാപാരത്തിലെ സുതാര്യതയും ധാർമികതയും: സാമൂഹിക പരിസരത്ത് നിന്നുള്ള ചിന്തകൾ’ എന്ന പ്രമേയമാണ് സെമിനാറിൽ ചർച്ചചെയ്യുന്നത്. നാളെ രാവിലെ 10 മണിക്ക് താമരശ്ശേരി കത്തറമ്മൽ ബുസ്തനാബാദ് കാമ്പസിൽ കാശ്മീർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ:സയ്യിദ് സഹൂർ അഹമ്മദ് ജീലാനി സെമിനാർ ഉദ്ഘാടനം ചെയ്യും. അക്കാദമിക് വിദഗ്ധർ, ഗവേഷകർ, ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആധുനിക വ്യാപാര -വ്യവസായ മേഖലകളെ പ്രകൃതി- ഉപഭോക്തൃ സൗഹൃദകരമാക്കി ലാഭകരമായി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെക്കുറിച്ച് സെമിനാർ ചർച്ച ചെയ്യും. ചൂഷണ മുക്ത വ്യാപാര സൃഷ്ടിപ്പിന് ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമിക വ്യാപാര സങ്കല്പങ്ങളുടെ പ്രായോഗിക സാധ്യതയെക്കുറിച്ചുളള വിശകലനങ്ങളും നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ഐസ്.ബി.എൻ അംഗീകാരത്തോടുകൂടി പുസ്തകമാക്കി പ്രസിദ്ധീകരിക്കും . മർകസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടർ ഡോ:ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, മൗലാന ആസാദ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോ:റഫീദലി, കാലിക്കറ്റ് എൻഐടി അസിസ്റ്റൻറ് പ്രൊഫസർ ഡോ: ഷാഫി, ജമാൽ നൂറാനി, മർക്കസ് ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ എ.പി.ശരീഫ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇമാം ശാഫി കോളേജ് പ്രിൻസിപ്പൾ സിദ്ധീഖ് നൂറാനിയാണ് സെമിനാർ കോഡിനേറ്റർ. കൂടുതൽ വിവരങ്ങൾക്ക്: 8903311569, 9562043493


SHARE THE NEWS