മർകസ് ഗാർഡൻ ദേശീയ കോമേഴ്സ് സെമിനാർ സമാപിച്ചു

0
1034
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗവും മർകസ് ഗാർഡനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൊമേഴ്സ് സെമിനാർ കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.സഹൂർ അഹമ്മദ് ജീലാനി ഉദ്‌ഘാടനം ചെയ്യുന്നു
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗവും മർകസ് ഗാർഡനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൊമേഴ്സ് സെമിനാർ കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.സഹൂർ അഹമ്മദ് ജീലാനി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗവും ജാമിഅ മർകസ് സെൻറർ ഓഫ് എക്സലൻസ് മർകസ് ഗാർഡൻ കോമേഴ്സ് ഡിപ്പാർട്ട്മെൻറ് ഇമാം ശാഫി കോളേജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൊമേഴ്സ് സെമിനാറിനു പ്രൗഡ സമാപനം. കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.സഹൂർ അഹമ്മദ് ജീലാനി സെമിനാർ ഉദ്ഘാടനം ചെയ്തു . നൈതിക വാണിജ്യ സംരംഭങ്ങൾ സാമൂഹ്യ ക്ഷേമത്തിനും രാഷ്ട്ര അഖണ്ഡതക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. .മുഴുവൻ ജീവജാലങ്ങളെയും പ്രകൃതിയേയും ഒരേ പരികല്പനയിലൂടെ വീക്ഷിക്കേണ്ടതുണ്ട്. ചൂഷണവും വഞ്ചനയും ഇല്ലാത്ത സുരക്ഷിത ലോകം സാധ്യമാവണമെന്ന് ലാഭതാൽപര്യത്തോടൊപ്പം ഓരോ സംരംഭകനും സ്വപ്നം കാണേണ്ടതുണ്ട്. മനുഷ്യനിലെ വൈവിധ്യങ്ങൾ പ്രകൃതവും മനോഹരവുമാണെന്നുള്ള തിരിച്ചറിവാണ് ക്രിയാത്മകനായ സംരംഭകനെ സ്രഷ്ട്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സയ്യിദ് മശ്‌ഹൂർ അവേലം പ്രാർത്ഥന നിർവഹിച്ചു.

“വ്യാപാരത്തിലെ സുതാര്യതയും ധാർമികതയും: സാമൂഹിക പരിസരത്ത് നിന്നുള്ള ചിന്തകൾ” എന്ന പ്രമേയം ചർച്ചചെയ്ത സെമിനാറിൽ മൗലാനാ ആസാദ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫസർ റഫീദലി മുഖ്യപ്രഭാഷണം നടത്തി .ഇമാം ശാഫി കോളേജ് പ്രിൻസിപ്പൽ സിദ്ധീഖ് നൂറാനി അധ്യക്ഷത വഹിച്ചു. സെമിനാർ പ്രബന്ധങ്ങൾ ഐ.എസ്.ബി.എൻ അംഗീകാരത്തോടു കൂടെ പുസ്തകമായി പ്രസിദ്ധീകരിച്ചത് പരിപാടിയിൽ പ്രകാശിപ്പിച്ചു. അന്താരാഷ്ട്ര രംഗത്ത് ബിസിനസ് പഠിക്കുന്നവർക്ക് ഇത് ഇന്റർനെറ്റിൽ ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു.

രണ്ടു സെഷനുകളിലായി നടന്ന സെമിനാറിൽ കാലിക്കറ്റ് എൻഐടി പ്രൊഫസർ ഡോ. കെ മുഹമ്മദ് ശാഫി, മർകസ് ശരീഅസിറ്റി അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി , മർകസ് ഗാർഡൻ ജോയിൻറ് ഡയറക്ടർ ആസഫ് നൂറാനി, മർകസ് ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ എ.പി.ശരീഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സമാപന ചടങ്ങു മുജമ്മഉ സ്സഖാഫത്തുൽ ഇസ്ലാമിയ്യ ജനറൽ മാനേജർ അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. സെയ്തലവി അഹ്സനി,നൗഫൽ അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു. ഷിബിലി നൂറാനി ആമുഖഭാഷണം നടത്തി. മഅ്ശൂഖ് ജാഫർ സ്വാഗതവും റമീസ് ഹംസ നന്ദിയും പറഞ്ഞു.