മർകസ് ഗാർഡൻ ദേശീയ ഫെസ്റ്റ് അവനോക്സിന് പ്രൗഢ തുടക്കം

0
959
ബാംഗ്ലൂരിൽ നടക്കുന്ന മർകസ് ഗാർഡൻ ദേശീയ ഫെസ്റ്റ് എസ്.എസ്.എ ഖാദർ ഹാജി ഉദ്‌ഘാടനം ചെയ്യുന്നു
ബാംഗ്ലൂരിൽ നടക്കുന്ന മർകസ് ഗാർഡൻ ദേശീയ ഫെസ്റ്റ് എസ്.എസ്.എ ഖാദർ ഹാജി ഉദ്‌ഘാടനം ചെയ്യുന്നു

ബെംഗളൂരു : മർകസ് സെന്റർ ഓഫ് എക്സലൻസായ മർകസ് ഗാർഡന്റെ കീഴിൽ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള ഓഫ് ക്യാമ്പസുകളെ ഒന്നിപ്പിച്ചു നടത്തുന്ന പ്രഥമ ദേശീയ ഫെസ്റ്റ് ആരംഭിച്ചു.വിവിധ ഇസ്ലാമിക സയൻസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവനോക്സ് 19 മർകസ് വൈസ് പ്രസിഡന്റ്‌ എസ് എസ് എ ഖാദർ ഹാജി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്തു.

മർകസിന്റെ കേരളത്തിലെ ഇസ്‌ലാമിക് സയൻസ് കോളേജുകൾക്ക് പുറമെ കർണ്ണാടക , തമിഴ്നാട്, മധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലെ വിദ്യർത്ഥികളെ അക്കാദമികമായും കലാപരമായും സംയോജിപ്പിക്കുന്നതോടൊപ്പം വിദ്യാത്ഥികളുടെ കലാഭിരുചികളെ ദേശീയസ്വഭാവത്തിലേക്ക് എത്തിക്കുക എന്ന മുഖ്യലക്ഷ്യമാണ് അവനോക്സ് ഫെസ്റ്റിന്റെ പിന്നിലുള്ളതെന്നു മർകസ് ഗാർഡൻ അക്കാദമിക് ഡയറക്ടർ അസഫ് നൂറാനി അറിയിച്ചു.

പൂന്തോട്ട നഗരിയുടെ ഹൃദയഭാഗമായ അൾസൂരിലെ മർകിൻസ് ബാംഗ്ലൂർ ആണ് ഈ നാഷണൽ ഫെസ്റ്റിന്ന് ആതിഥേയം വഹിക്കുന്നത്. പരിപാടിയുടെ ഫ്ലാഗ് ഹോസ്റ്റിങ് അസഫ് നൂറാനി നിർവ്വഹിച്ചു. ഉദ്‌ഘാടന സംഗമത്തിൽ മർകിൻസ് പ്രിൻസിപ്പൽ ജാഫർ നൂറാനി അധ്യക്ഷതവഹിച്ചു . മുൻ കർണാടക വഖ്ഫ് ബോർഡ് മെമ്പർ ശാഫി സഅദി, എസ് വൈ എസ് ബാംഗ്ലൂർ ജനറൽ സെക്രട്ടറി മുജീബ് സഖാഫി എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹക്കീം അസ്‌ഹരി മുഖ്യാതിഥിയാകും.