മർകസ് ഗാർഡൻ മഹല്ല് ശൗഖ സമാപിച്ചു

0
867
മഹല്ല് ശൗഖ ഗ്രാൻഡ് ടോക്ക് ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിര്‍വഹിക്കുന്നു
മഹല്ല് ശൗഖ ഗ്രാൻഡ് ടോക്ക് ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിര്‍വഹിക്കുന്നു

പൂനൂർ: ഏപ്രിൽ 24, 25, 26, 27 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് ശൗഖ നേതൃസംഗമം സമാപിച്ചു. മർക്കസ് ഗാർഡൻ പരിസരപ്രദേശങ്ങളിൽ നിന്നുള്ള അറുപത് മഹല്ലുകളിലെ ഖത്തീബ്, മുസ്ലിം ജമാഅത്ത് ,എസ് വൈ എസ്, എസ്എസ്എഫ് ഭാരവാഹികൾക്ക് പ്രത്യേകമായി സംഘടിപ്പിച്ച പരിപാടി ഡോ.അബ്ദുസ്വബൂർ ബാഹസൻ അ വേലം ഉദ്ഘാടനം ചെയ്തു. മഹല്ല് ശൗഖ ഗ്രാൻഡ് ടോക്ക് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. നല്ല കുടുംബം നല്ല വ്യക്തിത്വത്തെ ഉണ്ടാക്കുമെന്നും മഹല്ലുകളിലെ ഓരോ വിഭാഗം ജനങ്ങളുടെയും വ്യക്തിത്വവികസനത്തിന് മഹല്ലിലെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റി അറുപതോളം വരുന്ന മഹല്ല് കാരണവന്മാർക്കുള്ള ശൗഖ തക്രീമിനും മർകസ് ഗാർഡൻ പരിസര പ്രദേശങ്ങളിൽ നടത്തുന്ന മഹല്ല് മഹ്ഫിൽ പ്രഖ്യാപനത്തിനും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മർകസ് ഗാർഡൻ ഡയറക്ടർ ഡോ എ പി അബ്ദുൽ ഹകീം അസ്ഹരി സമ്മേളനത്തിൻ്റെ ഭാഗമായി മഹല്ലുകളിൽലുടനീളം ആവിഷ്കരിക്കുന്ന പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, അബൂബക്കർ സഖാഫി വെണ്ണക്കോട്, സയ്യിദ് മുഹമ്മദലി ശിഹാബ് തളീക്കര, നാസർ സഖാഫി പൂനൂർ, ലുക്മാൻ ഹാജി കത്തറമ്മൽ, ഹാജി മുഹമ്മദ് സാഗർ എന്നിവർ സംബന്ധിച്ചു. പ്രാദേശിക തലങ്ങളിലെ സാമൂഹിക നവജാഗരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൻറെ എല്ലാ തുറകളിലുമുള്ള വ്യക്തികളുടെയും മത-സാമൂഹിക ശുചീകരണത്തിന് സാധ്യമാവുന്നതുമായ പരിപാടികളാണ് മഹല്ല് ശൗഖയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. അബൂ സ്വാലിഹ് സഖാഫി സ്വാഗതവും നൗഫൽ നൂറാനി നന്ദിയും പറഞ്ഞു .