മർകസ് ഗാർഡൻ ശരീഅ കോൺഫറൻസ് നാളെ

0
968
SHARE THE NEWS

പൂനൂർ: ഏപ്രിൽ 24,25,26,27 തിയ്യതികളിൽ നടക്കുന്ന മർകസ് ഗാർഡൻ ഇന്റർനാഷണൽ സ്പിരിച്വൽ കോൺഫറൻസിന്റെ ഭാഗമായി മദീനത്തുന്നൂർ സംഘടിപ്പിക്കുന്ന ശരീഅ കോൺഫറൻസ് നാളെ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.

മൂന്ന് സെഷനുകളിലായിട്ടാണ് കോൺഫറൻസ് നടക്കുക. ‘മദ്ഹബും ഇസ്‌ലാമിക ശീഅത്തും’ എന്ന സെഷനിൽ മഖാസിദു ശ്ശരീഅ, നൂനപക്ഷ ഫിഖ്ഹ്, ആൻ്റി മദ്ഹബിസം എന്നീ വിഷയങ്ങളും
‘ആധുനിക സാങ്കേതിക വിദ്യകൾ; ശാഫി മദ്ഹബ് വായന’ എന്ന സെഷനിൽ റോബോട്ടിക്‌സ്, ഡിജിറ്റൽ മണി, ഇ-മാർക്കറ്റിംഗ് എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.അവസാന സെഷനിൽ
‘ഇസ്‌ലാം, ഖുർആൻ; അതിഭൗതികതയും സത്യാനന്തര യുക്തിവാദവും’ എന്ന പ്രമേയത്തിൽ വിശ്വാസ സൗന്ദര്യം,അതിഭൗതികത, ആധുനിക ശാസ്ത്രവും ഫിലോസഫിയും വിശകലനം ചെയ്യും. മൂന്ന് സെഷനുകളിലായി തിരഞ്ഞെടുക്കപ്പെട്ട മുപ്പത് ഗവേഷകർ വ്യത്യസ്ത വിഷയങ്ങളിൽ പഠന പ്രബന്ധങ്ങൾ അവതരിപ്പിക്കും. അബ്ദുള്ള സഖാഫി മലയമ്മ, അബ്ദുൽ ജലീൽ സഅദി രണ്ടത്താണി,ഉസാമ അലി നൂറാനി തുടങ്ങിയവർ സെഷൻ ചെയറുക്കളായിരിക്കും.ഓരോ സെഷനുകളിലും പ്രബന്ധാവതരണത്തിന്ന് ശേഷം സമസ്ത കേന്ദ്ര മുശാവറാ അംഗവും മർക്കസ് ഗാർഡൻ വിസിറ്റിംഗ് ഫാക്വൽറ്റിയുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിൻ്റെ നേതൃത്വത്തിൽ പാനൽ ഡിസ്കഷൻ നടക്കും. അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, ജുനൈദ് ഖലീൽ നൂറാനി, ആരിഫ് ബുഖാരി, അബൂബക്കർ സിദ്ദീഖ് നൂറാനി, ഫലാഹ്‌ ഹാദി, ശംസീർ നൂറാനി തുടങ്ങിയവർ പാനൽ അംഗങ്ങളായിരിക്കും.
ഹുസൈൻ മുസ്‌ലിയാർ കൊടുവള്ളി, അലി അഹ്സനി എടക്കരയുടെ , മുഹ്യദ്ധീൻ സഖാഫി തളീക്കര , മുഹ്യദ്ധീൻ സഖാഫി കാവനൂർ എന്നിവർ ഉദ്‌ഘാടന സംഗമത്തിൽ പ്രസംഗിക്കും . കോൺഫറൻസ് ശ്രവിക്കാൻ താൽപര്യമുള്ളവർക്ക് മർക്കസ് ഗാർഡൻ വെബ് സൈറ്റിലുള്ള ശരീഅ കോൺഫറൻസ് ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.


SHARE THE NEWS