മർകസ് ഗാർഡൻ ശരീഅ കോൺഫറൻസ്: രജിസ്ട്രേഷൻ ആരംഭിച്ചു

0
750

പൂനൂർ:മദീനത്തുന്നൂർ നാദിദ്ദഅവ ശരീഅ കൗൺസിൽ മാർച്ച് ഏഴിന് മർകസ് ഗാർഡനിൽ സംഘടിപ്പിക്കുന്ന ശരീഅ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു. “ഇസ്‌ലാമിക ശരീഅത്ത്: ആധുനിക വായനകൾ” എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് മൂന്ന് സെഷനുകളിലായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ‘മദ്ഹബും ഇസ്‌ലാമിക ശീഅത്തും’ എന്ന സെഷനിൽ മഖാസിദു ശ്ശരീഅ, നൂനപക്ഷ ഫിഖ്ഹ്, ആൻ്റി മദ്ഹബിസം എന്നീ വിഷയങ്ങളും
‘ആധുനിക സാങ്കേതിക വിദ്യകൾ; ശാഫി മദ്ഹബ് വായന’ എന്ന സെഷനിൽ റോബോട്ടിക്‌സ്, ഡിജിറ്റൽ മണി, ഇ-മാർക്കറ്റിംഗ് എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.അവസാന സെഷനിൽ
‘ഇസ്‌ലാം, ഖുർആൻ; അതിഭൗതികതയും സത്യാനന്തര യുക്തിവാദവും’ എന്ന പ്രമേയത്തിൽ വിശ്വാസ സൗന്ദര്യം,അതിഭൗതികത, ആധുനിക ശാസ്ത്രവും ഫിലോസഫിയും വിശകലനം ചെയ്യും.ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി,അബ്ദുള്ള സഖാഫി മലയമ്മ,അബ്ദുൽ ജലീൽ സഅദി രണ്ടത്താണി തുടങ്ങയവർ നേത്രത്വം നൽകും.വ്യത്യസ്ഥ വിഷയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ ഗവേഷകർ അവതരിപ്പിക്കും. രജിസ്ട്രേഷന് + 91 9746787315, +919846813171, മെയിൽ: shariaconferencemnc2019@gmail.com, വെബ് സൈറ്റ്: www.markazgarden.org